Advertisment

നവകേരള സദസ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍: ജനങ്ങള്‍ എല്ലാവരെയും പാഠം പഠിപ്പിക്കും. ജനങ്ങളാണ് യഥാര്‍ത്ഥ അധ്യാപകര്‍. ജനങ്ങളില്‍ നിന്നും ലഭിക്കുന്ന അനുഭവങ്ങളാണ് വലിയ പാഠമെന്ന് പി എ മുഹമ്മദ് റിയാസ്

New Update
ഇടതുപക്ഷ പ്രവർത്തകരായ ഞങ്ങൾക്ക് അനുയായികളില്ല ; ഞാനടക്കമുള്ള എല്ലാവരും പ്രസ്ഥാനത്തിന്‍റെ അനുയായികളും പ്രവർത്തകരുമാണ്‌ ;വോട്ടു മറിച്ചെന്ന പ്രചാരണത്തെ നിയമപരമായി നേരിടുമെന്ന് പിഎ മുഹമ്മദ് റിയാസ്

കണ്ണൂര്‍: നവകേരള സദസ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ നടക്കും. ആദ്യ ജന സദസ് പയ്യന്നൂര്‍ മണ്ഡലത്തിലാണ് നടക്കുക. 

Advertisment

ജനങ്ങള്‍ എല്ലാവരെയും പാഠം പഠിപ്പിക്കും. ജനങ്ങളാണ് യഥാര്‍ത്ഥ അധ്യാപകര്‍. ജനങ്ങളില്‍ നിന്നും ലഭിക്കുന്ന അനുഭവങ്ങളാണ് വലിയ പാഠമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

100 ശതമാനം ജനങ്ങള്‍ പരിപാടിയില്‍ എത്തുന്നു. പരിപാടിക്ക് വലിയ സ്വീകരണം ലഭിച്ചു, വലിയ ജനപങ്കാളിത്തമാണ്. ഒരുപാട് നിവേദനങ്ങള്‍ ലഭിച്ചു, അതെല്ലാം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വികസനം ചര്‍ച്ച ചെയ്യുന്ന സദസാണിത്. സര്‍ക്കാരിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സദസ്. ലോകത്ത് ആദ്യമായി ഒരു മന്ത്രി സഭ ജനങ്ങളുടെ മുന്നിലേക്ക് എത്തുന്ന സദസാണിതെന്നും മന്ത്രി വ്യക്തമാക്കി.

പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. രാവിലെ 9 മണിക്ക് പ്രഭാത യോഗത്തില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖര്‍ പങ്കെടുക്കും. മുഖ്യമന്ത്രി ഇവരുമായി സംവദിക്കും. ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

11 മണിക്ക് പയ്യന്നൂരിലും 3 മണിക്ക് മാടായിയിലും 4.30ന് തളിപറമ്പിലും 6 മണിക്ക് ശ്രീകണ്ഠപുരത്തുമാണ് ജനസദസ്സുകള്‍. ശക്തികേന്ദ്രങ്ങളില്‍ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാനാണ് സിപിഎം ശ്രമം. 

Advertisment