കണ്ണൂരിൽ യുവതിയെ ഭർതൃ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

New Update
55644police

കണ്ണൂർ: ചൊക്ലിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പെട്ടിപ്പാലം സ്വദേശി ഷഫ്ന (26) ആണ് മരിച്ചത്. പുല്ലാക്കരയിലെ ഭർതൃ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 

Advertisment

കാരപ്പൊയിൽ റിയാസിന്റെ ഭാര്യയാണ് ഷഫ്ന. നാല് വയസുള്ള മകളുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിനു കേസെടുത്ത് ചൊക്ലി പൊലീസ് അന്വേഷണം ആരംഭിച്ചു. 

Advertisment