Advertisment

15 ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പ്; കേരളത്തിന് റെയിൽവേയുടെ ഓണസമ്മാനം

മം​ഗളൂരു മാവേലി എക്സ്പ്രസും മലബാർ എക്സ്പ്രസും തിരുവനന്തപുരം എക്സ്പ്രസും പുതിയതായി ഇനി വിവിധ സ്ഥലങ്ങളിൽ നിർത്തും. മലബാറിലെ ഒമ്പത് സ്റ്റേഷനുകൾ ഇതിൽ ഇടംപിടിച്ചിട്ടുണ്ട്.

New Update
train 56

കണ്ണൂർ: മലയാളികൾക്ക് ഓണസമ്മാനവുമായി റെയിൽവേ. സംസ്ഥാനത്ത് 15 തീവണ്ടികൾക്ക് റെയിൽവേ സ്റ്റോപ്പ് അനുവദിച്ചു. മം​ഗളൂരു മാവേലി എക്സ്പ്രസും മലബാർ എക്സ്പ്രസും തിരുവനന്തപുരം എക്സ്പ്രസും പുതിയതായി ഇനി വിവിധ സ്ഥലങ്ങളിൽ നിർത്തും. മലബാറിലെ ഒമ്പത് സ്റ്റേഷനുകൾ ഇതിൽ ഇടംപിടിച്ചിട്ടുണ്ട്.

പരീക്ഷണാടിസ്ഥാനത്തിൽ ആ​ഗസ്റ്റ് 15 മുതൽ സ്റ്റോപ്പുകളിൽ ട്രെയിൻ നിർത്തി തുടങ്ങും. കാസർകോട് സ്റ്റേഷനിൽ രണ്ട് ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചു. ആ​ഗസ്റ്റ് 15ന് കണ്ണൂർ-യശ്വന്ത്പൂർ-കണ്ണൂർ (16528/16527) ട്രെയിനിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പുണ്ട്. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസിന് (16604) തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. പുലർച്ചെ 2.43 ന് ആ‌ണ് ട്രെയിൻ തിരൂരിലെത്തുക. മലബാർ എക്സ്പ്രസ് (16629/16630) 16 മുതൽ ചാലക്കുടി, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളിൽ നിർത്തും.

തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്‌പ്രസ് (16347/16348) 15 മുതൽ ഏഴിമലയിൽ നിർത്തും. ദാദർ-തിരുനെൽവേലി-ദാദർ ഹംസഫർ (22629/22630) 16 മുതലും തിരുനെൽവേലി-ഗാന്ധിധാം ഹംസഫർ (20923/20924) 17 മുതലും നിർത്തും. ഏറനാട് എക്സ്‌പ്രസ് (16605/16606)- 15 മുതൽ പഴയങ്ങാടിയിൽ നിർത്തും.

ആ​ഗസ്റ്റ് 16 മുതൽ ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമു (06023/06024) തിരുനാവായയിൽ നിർത്തി തുടങ്ങും. 18മുതൽ ചേർത്തലയിൽ ചെന്നൈ എഗ്മോർ-ഗുരുവായൂർ-ചെന്നൈ (16127/16128) ട്രെയിൻ നിർത്തി തുടങ്ങും. തൃപ്പൂണിത്തുറയിൽ 17മുതൽ എറണാകുളം-കായംകുളം-എറണാകുളം (16309/16310) എത്തും. പുനലൂർ-ഗുരുവായൂർ-പുനലൂർ (16327/16328) ട്രെയിനിന് കുരി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. 18 മുതൽ അങ്കമാലി സ്റ്റേഷനിൽ തിരുനെൽവേലി-പാലക്കാട്-തിരുനെൽവേലി (16791/16792) ട്രെയിൻ നിർത്തും. ആലുവ സ്റ്റേഷനിൽ കൊച്ചുവേളി-നിലമ്പൂർ-കൊച്ചുവേളി (16349/16350) ട്രെയിൻ ആ​ഗസ്റ്റ് 15 മുതൽ നിർത്തിതുടങ്ങും. തൃശ്ശൂരിൽ 14 മുതൽ ഹാത്തിയ-എറണാകുളം-ഹാത്തിയ എക്സ്‌പ്രസ്(22837/22838) നിർത്തിതുടങ്ങും. 18 മുതൽ മധുര-പുനലൂർ-മധുര എക്സ്‌പ്രസ് (16729/16730) കുരി സ്റ്റേഷനിൽ നിർത്തി തുടങ്ങും.

train
Advertisment