പെരളശേരി ഗ്രാമപഞ്ചായത്ത് അംഗം കുഴഞ്ഞുവീണ് മരിച്ചു. ആറാം വാർഡ് മെമ്പര്‍ സുരേഷ് ബാബു തണ്ടാരത്ത് ആണ് മരിച്ചത്

സിപിഎം സിറ്റിംഗ് സീറ്റായ ബാവോഡ് ഈസ്റ്റ് വാർഡില്‍ നിന്നും 12 വോട്ടിന് വിജയിച്ച യുഡിഎഫ് സ്ഥാനാർഥിയായിരുന്നു സുരേഷ് ബാബു തണ്ടാരത്ത്

New Update
death

കണ്ണൂർ: പെരളശേരി ഗ്രാമപഞ്ചായത്ത് അംഗം കുഴഞ്ഞുവീണ് മരിച്ചു. ആറാം വാർഡ് മെമ്പര്‍ സുരേഷ് ബാബു തണ്ടാരത്ത് ആണ് മരിച്ചത്.

Advertisment

ചൊവ്വാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 വൃക്ക രോഗത്തെ തുടർന്നു ഡയാലിസിസ് ചെയ്‌തു വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

സിപിഎം സിറ്റിംഗ് സീറ്റായ ബാവോഡ് ഈസ്റ്റ് വാർഡില്‍ നിന്നും 12 വോട്ടിന് വിജയിച്ച യുഡിഎഫ് സ്ഥാനാർഥിയായിരുന്നു സുരേഷ് ബാബു തണ്ടാരത്ത്

Advertisment