Advertisment

കണ്ണൂർ പയ്യാവൂരിൽ തണ്ടർബോൾട്ടിനെ 'പ്രതീക്ഷിച്ചു' നിന്ന മാവോയിസ്റ്റുകളെ കാട്ടാന ആക്രമിച്ചു, പരിക്കേറ്റയാളെ ഉപേക്ഷിച്ച് രക്ഷപ്പെട്ട് സംഘം, ഒരാൾ പിടിയിൽ

New Update
wildUntitled

കണ്ണൂർ: പയ്യാവൂരിൽ മാവോയിസ്റ്റുകളെ കാട്ടാന ആക്രമിച്ചു. ആക്രമണത്തിൽ ഒരു മാവോയിസ്റ്റിനു ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ് അവശനായ ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാൽ ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Advertisment

ചിക്കമ​ഗലൂരു സ്വദേശി സുരേഷാണ് പിടിയിലായത്. കാട്ടാനയുടെ ആക്രമണത്തിൽ ഇയാളുടെ കാലിനാണ് പരിക്കേറ്റതെന്നാണ് വിവരം. 

മാവോയിസ്റ്റുകൾ പയ്യാവൂർ കാഞ്ഞിരക്കൊല്ലി ചിറ്റാരി ആദിവാസി കോളനിയിൽ എത്തിയിരുന്നു. അവിടെ ഒരു വീട്ടിൽ നിന്ന് അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങുന്നതിനിടെയാണ് കാട്ടാന ഇവരെ ആക്രമിച്ചത്. ആറം​ഗ മാവോയിസ്റ്റ് സംഘത്തിനു നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ സുരേഷിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ സുരേഷിനെ കൂടെ കൂട്ടാൻ കഴിയാത്ത സാഹചര്യമായതിനാൽ സംഘത്തിലെ അഞ്ച് പേർ സുരേഷിനെ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം. 

പയ്യാവൂർ പ്രദേശത്ത് ഇതിനു മുൻപും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു എന്നാണ് വിവരങ്ങൾ. ഇത്തവണ ഭക്ഷണം പാചകം ചെയ്യുവാനുള്ള സാധനങ്ങൾക്കായി കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റുകൾ എത്തിയത്.

അവിടെ നിന്നും സാധനങ്ങളും ശേഖരിച്ച് തിരിച്ചു പോകുന്ന വഴിയാണ് കാട്ടാന സംഘത്തെ ആക്രമിച്ചത്. മാവോയിസ്റ്റ് പിടിയിലായ വിവരമറിഞ്ഞ് തണ്ടർ ബോൾട്ട് സംഘം പയ്യാവൂർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയിട്ടുണ്ട്. മറ്റുള്ളവരെ പിടികൂട്ടുന്നതിനുള്ള വ്യാപക തിരച്ചിൽ സംഘം ആരംഭിച്ചു. 

Advertisment