Advertisment

കാസർ​ഗോഡ് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; യുവാക്കൾക്ക് ദാരുണാന്ത്യം

New Update
accdnt.jpg

കാസര്‍കോട്: കാസർകോട് തൃക്കരിപ്പൂരിൽ വാഹനാപകടത്തിൽ യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശിയായ ഷാനിദ് (25 ), പെരുമ്പ സ്വദേശിയായ സുഹൈൽ (26) എന്നിവരാണ് മരിച്ചത്.

Advertisment

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന് പിന്നാലെ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment