കാഞ്ഞങ്ങാട്: ബൈക്ക് അപകടത്തില്‍ അങ്കണവാടി അധ്യാപിക മരിച്ചു. പള്ളിക്കര പാക്കം അമ്പലത്തുംകാലില്‍ സി. കുഞ്ഞിരാമന്റെ ഭാര്യ ശാരദ (58) ആണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പള്ളിപ്പുഴ ജ്യോതി നഗറിലെ അങ്കണവാടി അധ്യാപികയാണ്.