ചെങ്കള നാരംപാടിയിൽ തീപിടുത്തത്തിൽ വ്യാപക നാശം. സാമൂഹ്യദ്രോഹികൾ മനപൂർവം തീയിട്ടതാണെന്ന്‌ സംശയം

കാസർകോട് നിന്നും അഗ്നിരക്ഷാസേനയെത്തിയാണ്‌ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ തീയണച്ചത്‌.

New Update
fire force

ബദിയടുക്ക: ചെങ്കള നാരംപാടിയിൽ തീപിടുത്തത്തിൽ വ്യാപക നാശം. വെള്ളി വൈകിട്ട്‌ 4.30ന്‌ കാരമൂലയിലെ കെ എം ഇബ്രാഹിം, ബീഫാത്തിമ എന്നിവരുടെ നാലേക്കർ സ്ഥലമാണ്‌ കത്തിനശിച്ചത്. 

Advertisment

കാസർകോട് നിന്നും അഗ്നിരക്ഷാസേനയെത്തിയാണ്‌ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ തീയണച്ചത്‌. മരങ്ങളും ആയിരത്തിലധികം മഹാഗണി, കശുമാവിൻ തൈകളും കത്തി. 


ലക്ഷങ്ങളുടെ നഷ്ടമുണ്ട്‌. സാമൂഹ്യദ്രോഹികൾ മനപൂർവം തീയിട്ടതാണെന്ന്‌ സംശയിക്കുന്നു. മുൻവർഷങ്ങളിലും തീ പിടിത്തമുണ്ടായിരുന്നു. കഴിഞ്ഞവർഷം മാത്രം മൂന്നുതവണ തീപിടിത്തമുണ്ടായപ്പോൾ നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു.


ദിവസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തോട് ചേർന്നുകിടക്കുന്ന 20 ഏക്കർ സ്ഥലം കത്തിനശിച്ചിരുന്നു. കോഴിഫോമിനോട് ചേർന്നുള്ള പ്രദേശമാണ് കത്തിനശിച്ചത്. നാട്ടുകാരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ചത്.