Advertisment

92കാരിയുടെ വോട്ട് സിപിഐഎം നേതാവ് ചെയ്തു, ഉദ്യോഗസ്ഥർക്കെതിരെ നടപടി

അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്‍കിയത്. കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
ote Untitledn.jpg

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 92 കാരിയുടെ വോട്ട് സിപിഐഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി. 'വീട്ടിലെ വോട്ട്' സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം.

Advertisment

കല്ല്യാശ്ശേരി സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

ദേവിയെന്ന 92 കാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിടെ ബൂത്ത് ഏജന്റ് കൂടിയായ ഗണേശന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്‍കിയത്. കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.

വരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്‌സര്‍വര്‍, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. 

Advertisment