കാസര്‍ഗോഡ് സഹകരണ സൊസൈറ്റിയുടെ പണം തട്ടിയെടുത്തു; സെക്രട്ടറിക്കെതിരെ കേസെടുത്തു

New Update
H

കാസർഗോഡ്: കാസര്‍ഗോഡ് സഹകരണ സൊസൈറ്റിയുടെ പണം തട്ടി മുങ്ങിയ സെക്രട്ടറിക്കെതിരെ കേസെടുത്തു. കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫര്‍ സഹകരണ സൊസൈറ്റി സെക്രട്ടറി കെ രതീശനെതിരെയാണ് ആദൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

Advertisment

കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫര്‍ സഹകരണസൊസൈറ്റിയില്‍ നിന്ന് 4,75,99,907 രൂപ നഷ്ടപ്പെട്ടതായി പ്രസിഡന്റ് കെ സൂപ്പി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദൂര്‍ പോലീസ് കേസെടുത്തത്. ഏപ്രില്‍ 30 ന് സഹകരണവകുപ്പ് നടത്തിയ പരിശോധനയില്‍ സൊസൈറ്റിയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് സെക്രട്ടറി രതീശനോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. ഇതിനിടയില്‍, കേരളാ ബാങ്ക് ഇതേ സ്ഥാപനത്തിന് നല്‍കുന്ന കാഷ് ക്രെഡിറ്റില്‍ നിന്ന് ഇയാള്‍ തുകയും പിന്‍വലിക്കുകയായിരുന്നു. 

Advertisment