മംഗളൂരുവിൽ ചികിത്സയ്ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ അറസ്റ്റിൽ

യുവതിയും സുജിത്തും പരിചയക്കാരായിരുന്നെന്നും ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയില്‍ ഒപ്പം വന്ന തന്നെ ആശുപത്രി മുറിയില്‍വച്ച് ബലാത്സംഗം ചെയ്യുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നുമാണ് പരാതി.

New Update
64634633

കാഞ്ഞങ്ങാട്: മംഗളൂരുവില്‍ ചികിത്സയ്‌ക്കെത്തിയ കാസര്‍കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകനെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയായ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

Advertisment

കാഞ്ഞങ്ങാട് സ്വദേശി സുജിത്താണ് അറസ്റ്റിലായത്. യുവതിയും സുജിത്തും പരിചയക്കാരായിരുന്നെന്നും ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയില്‍ ഒപ്പം വന്ന തന്നെ ആശുപത്രി മുറിയില്‍വച്ച് ബലാത്സംഗം ചെയ്യുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നുമാണ് പരാതി. പിന്നീട് ചിത്രങ്ങള്‍ കാട്ടി നിരവധി തവണ മംഗളൂരുവിലെ ഹോട്ടല്‍മുറികളിലെത്തിച്ച് പീഡനത്തിനിരയാക്കി.

സുജിത്തിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 

Advertisment