Advertisment

ലഹരിമുക്ത ക്യാമ്പസ്; പോരാട്ടം ശക്തമാക്കും - കെഎസ്‌സി (എം)

New Update
kscm kasaragod

കാസർഗോഡ്: കലാലയങ്ങളെ ലഹരിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് കെഎസ്‌സി (എം) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ. കെഎസ്‌സി (എം) കാസർഗോഡ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്‌സി (എം) ജില്ലാ പ്രസിസന്റ് ലൂയി ബെൻ ജോഷ്ജോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.

പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് പാറേക്കാട്ട്, സംസ്ഥാന കമ്മിറ്റി അംഗം മാത്യു കാഞ്ഞിരത്തിങ്കൽ, കർഷകർ യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് കാക്കക്കൂട്ടുങ്കൽ, യൂത്ത്ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ലിജിൻ ഇരുപ്പക്കാട്ട്, ജില്ലാ ഐടി ജനറൽ സെക്രട്ടറി അഭിലാഷ് മാത്യു, ബളാൽ മണ്ഡലം പ്രസിഡന്റ് ടോമി മണിയൻതോട്ടം, അതുൽ ബിജു തുടങ്ങിയവർ സംസാരിച്ചു.

കെഎസ്‌സി (എം) ജില്ലാ പ്രസിഡന്റായി ലൂയി ബെൻ ജോഷ്ജോയെ തിരഞ്ഞെടുത്തു. ഓഫീസ് ചാർജ്  ജനറൽ സെക്രട്ടറിയായി ബ്ലസൺ വർഗീസിനെയും, വൈസ് പ്രസിഡന്റായി മരിയ ജോയിയെയും, ട്രഷററായി ടോം ഷിനോജും, സംസ്ഥാന കമ്മിറ്റി അംഗങ്ങളായി എബിൻ വർഗീസ് ഡിനോ ബേബി എന്നിവരെയും തിരഞ്ഞെടുത്തു.

Advertisment