New Update
/sathyam/media/media_files/QbXoC3L3mm5ESSfxM6hL.jpg)
കാസര്‍കോഡ്: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മി ഇനി കാഞ്ഞങ്ങാട്ടേയ്ക്കും എത്തുന്നു. കാഞ്ഞങ്ങാടിന് നവീനമായ ഷോപ്പിങ്ങ് അനുഭവം പങ്കുവച്ചുകൊണ്ടുള്ള പുതിയ ബ്രാഞ്ചിന്‍റെ ഉത്ഘാടനം ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും.
Advertisment
കാഞ്ഞങ്ങാട് അതിഞ്ഞാല്‍ നയീം സെന്‍ററിലാണ് പുതിയ ഷോറൂം തുറക്കുന്നത്. സ്മാര്‍ട്ട് ടിവികള്‍, സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍, എസികള്‍, റഫ്രിജറേറ്ററുകള്‍, വാഷിംങ്ങ് മെഷീനുകള്‍ എന്നു തുടങ്ങി മുഴുവന്‍ ഗൃഹോപകരണങ്ങളും അവയുടെ ആക്സസറികളും വന്‍ വിലക്കുറവില്‍ പ്രമുഖ ബ്രാന്‍ഡുകളുടേതുതന്നെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
വിലക്കുറവ്, സമ്മാന പദ്ധതികള്‍, ഓഫറുകള്‍, ഈസി വായ്പ, തുടങ്ങി വലിയ സാധ്യതകളാണ് അജ്മല്‍ ബിസ്മി പുതിയ ഷോറൂമിലൂടെ ഒരുക്കുന്നത്.