ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/media_files/wAKU1lIq1qZb8Os2dS8Z.jpg)
കാസര്‍കോട്: നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ച നിലയില്‍. മുളിയാര്‍ കോപ്പാളം കൊച്ചി സ്വദേശിനിയായ ബിന്ദു (30), നാല് മാസം പ്രായമായ മകള്‍ ശ്രീനന്ദന എന്നിവരാണ് മരിച്ചത്.
Advertisment
കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിന്ദുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് മരണ കാരണമെന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇടുക്കിയിലാണ് ബിന്ദുവിന്റെ ഭർതൃവീട്. വർഷങ്ങളായി കുടുംബസമേതം കോപ്പാളം കൊച്ചിയിൽ താമസിച്ചു വരികയാണ്.