Advertisment

കാസര്‍കോട് യുവതിയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി

വീടിൻ്റെ രണ്ടാമത്തെ നിലയിലാണ് സജനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കുട്ടികളും കിടപ്പുമുറിയിൽ മരിച്ചനിലയിലായിരുന്നു. പെരിങ്ങോം വയക്കര പഞ്ചായത്തിലെ യു ഡി ക്ലാര്‍കാണ് മരിച്ച സജന

New Update
sajana thejus gautham

കാസർകോട്:  ചീമേനിയിൽ അമ്മയേയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.  സജന (36), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്. മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സജന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. 

വീടിൻ്റെ രണ്ടാമത്തെ നിലയിലാണ് സജനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കുട്ടികളും കിടപ്പുമുറിയിൽ മരിച്ചനിലയിലായിരുന്നു. പെരിങ്ങോം വയക്കര പഞ്ചായത്തിലെ യു ഡി ക്ലാര്‍കാണ് മരിച്ച സജന. ചോയ്യങ്കോട്ടെ കെഎസ്ഇബി സബ് എഞ്ചിനീയറായ രഞ്ജിതാണ് സജനയുടെ ഭര്‍ത്താവ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

Advertisment