New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
കാസര്‍കോട്: ബേക്കലില്‍ 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഒരു മാസം മുൻപായിരുന്നു സംഭവം. മതപാഠശാലയിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ തട്ടിക്കൊണ്ടു പോയി ഒരു കടമുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ പീഡനം നടന്നുവെന്ന് സ്ഥിരീകരിച്ചു.
Advertisment
വായിൽ ഷാൾ തിരുകിയ ശേഷമായിരുന്നു പീഡനം. വയറുവേദനയെ അനുഭവപ്പെട്ട കുട്ടി വിവരം ബന്ധുവിനോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ രഹസ്യ മൊഴി പൊലീസ് രേഖപ്പടുത്തി. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.