New Update
/sathyam/media/media_files/2024/11/13/QhfsrKOrNVUXDb3nRvtw.jpg)
കാസര്‍കോട് മാന്യ അയ്യപ്പഭജന മന്ദിരത്തില്‍ നിന്ന് ആറ് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയില്‍ തീര്‍ത്ത വിഗ്രഹവും വെള്ളി ദുദ്രാക്ഷമാലയും പണവും കവര്‍ച്ച ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍.
Advertisment
കര്‍ണാടക കസബ ആത്തൂര്‍ സ്വദേശി ഇബ്രാഹിം കലന്തര്‍ എന്ന കെ ഇബ്രാഹിമിനെ(42)യാണ് ബദിയഡുക്ക പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. നവംബര്‍ നാലിനു പുലര്‍ച്ചെയാണ് ഭജനമന്ദിരത്തില്‍ കവര്‍ച്ച നടന്നത്.
അന്നുതന്നെ നെല്ലിക്കട്ട ഗുരുദേവ ക്ഷേത്രം, പൊയ്നാച്ചി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലും കവര്‍ച്ച നടത്തിയ സംഘത്തിലും ഇബ്രാഹിം കലന്തര്‍ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us