തൃക്കരിപ്പൂർ: കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ റിലീഫ് ഫണ്ട് വിതരണത്തിൻറെ ഭാഗമായി തൃക്കരിപ്പൂർ സി.എച്ച്. സെൻറിലേക്ക് ഡയാലിസിസ് കിറ്റിനുള്ള ധന സഹായവും , ഓട്ടിസം ബാധിച്ച കുട്ടികളെ അടക്കം സാധാരണ ജീവിത ക്രമത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സേവന സന്നദ്ധമായി പ്രവർത്തിച്ച കൊണ്ടിരിക്കുന്ന തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പിസ് (മിനിയോൺസ്) നുള്ള ധന സഹായവും കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ബന്ധപ്പെട്ടവർക്ക് കൈമാറി.
/sathyam/media/media_files/HApwdGrtQj9tjfSeOmF2.jpg)
ഒ.ടി. അഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ തൃക്കരിപ്പൂർ സി.എച്ച്. സെൻറെറിൽ വെച്ച് നടന്ന വിതരണ ചടങ്ങ് വൈസ് ചെയർമാൻ വി.പി.എം. സുലൈമാൻ ഹാജി ഉദ്ഘാടനം ചെയ്തു.
കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡൻറ് ഇൻചാർജ്ജ് അബ്ദുൽ ഹക്കീം അൽ ഹസനി, ട്രഷറർ അമീർ കമ്മാടം, സെക്രട്ടറി അബ്ദുൽ റഹ്‌മാൻ തുരുത്തി, ജില്ലാ കൗൺസിലർ എ.ജി അബ്ദൂള്ള വലിയപറമ്പ, അൻവർ കാരോളം, സി.എച്ച് സെന്റർ ജനറൽ കൺവീനർ എൻ.കെ.പി മുഹമ്മദ് കുഞ്ഞി, കൺവീനർമാരായ കെ.എം. കുഞ്ഞി, മുഹമ്മദ് കുഞ്ഞി മൈദാനി, അബ്ദുൾ വാജിദ് സി.ടി, ടി.എസ് നജീബ് തുടങ്ങിയവർ സംസാരിച്ചു.