New Update
/sathyam/media/media_files/mDDgcQxrV6F7HtSnpsnp.jpg)
കാസർഗോഡ്: ബങ്കളം കൂട്ടുപ്പുന്നയിൽ പോക്സോ കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൂട്ടുപുന്ന സ്വദേശി തമ്പാന്‍ (65) ആണ് മരിച്ചത്. 16 കാരനെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്നു. ഒരു മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
Advertisment
ഇന്നു രാവിലെ വീട്ടിനകത്താണ് തമ്പാനെ വിഷം കഴിച്ച നിലയിൽ കണ്ടത്. ഉടൻ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മെയ് മാസം ആയിരുന്നു ഉയർന്ന ജോലി നൽകാമെന്ന് പറഞ്ഞ് 16 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതി അറസ്റ്റ് ചെയ്യുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us