തെരഞ്ഞെടുപ്പ് ഫണ്ട് തട്ടി, ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാനുള്ള പണം ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കി; പണം തട്ടിയവരെ അറിയാം, ആരെയും വെറുതെ വിടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

'കുറേ വിദ്വാന്മാര്, തെരഞ്ഞെടുപ്പ് ചെലവിനായി ഞാന്‍ കൊടുത്ത ഫണ്ട് ബൂത്തിലേക്ക് കൊടുക്കാതെ അതു തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ആ മണ്ഡലം പ്രസിഡന്റുമാരെയൊക്കെ നോട്ടു ചെയ്തിട്ടുണ്ട്.

New Update
52354353535

കാസര്‍കോട്: തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെന്ന ആരോപണവുമായി കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍.

Advertisment

ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാനുള്ള പണം ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കി. പണം തട്ടിയവരെ അറിയാം. ആരെയും വെറുതെ വിടില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

'കുറേ വിദ്വാന്മാര്, തെരഞ്ഞെടുപ്പ് ചെലവിനായി ഞാന്‍ കൊടുത്ത ഫണ്ട് ബൂത്തിലേക്ക് കൊടുക്കാതെ അതു തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ആ മണ്ഡലം പ്രസിഡന്റുമാരെയൊക്കെ നോട്ടു ചെയ്തിട്ടുണ്ട്. മണ്ഡലം പ്രസിഡന്റിന് ആവശ്യമുള്ളത് കൊടുത്തു. ബ്ലോക്ക് പ്രസിഡന്റിന് ആവശ്യമുള്ളത് കൊടുത്തു, യുഡിഎഫിന് ആവശ്യമുള്ളത് കൊടുത്തു.'


'ബൂത്തില്‍ കൊടുത്ത പൈസ ബൂത്ത് കമ്മിറ്റിക്ക് ചെലവഴിക്കാനുള്ളതാണ്. അതൊന്നും എടുത്തുമാറ്റാന്‍ ആരെയും സമ്മതിക്കില്ല. ഇതു ചെയ്ത ആളുകളെയെല്ലാം തനിക്ക് അറിയാമെന്നും' രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Advertisment