കാസറഗോഡ്: മഞ്ചേശ്വരത്ത് പ്രവാസിയുടെ വീട്ടില്‍ മോഷണം. ഒന്‍പത് പവന്‍ സ്വര്‍ണവും ഒന്‍പതുലക്ഷം രൂപയും കവര്‍ന്നു. മൊഗ്രാല്‍ പുത്തൂരില്‍ വീട്ടില്‍ കവര്‍ച്ച ശ്രമം. മഞ്ചേശ്വരം മച്ചംപടി സി എം നഗറിലെ പ്രവാസിയായ ഇബ്രാഹിം ഖലീലിന്റെ വീട്ടിലാണ് മോഷണം നടന്നത്. മാസങ്ങളായി ഇബ്രാഹിം ഖലീലും കുടുംബവും അബുദാബിയിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
മൊബൈല്‍ ഫോണില്‍ വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ നോക്കുമ്പോള്‍ സംശയം തോന്നിയ ഇബ്രാഹിം നാട്ടിലെ സഹോദരനെ വിവരമറിയിച്ചു. സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
9 ലക്ഷം രൂപയും 9 പവന്‍ സ്വര്‍ണവും റാഡോ വാച്ചും കവര്‍ന്നു. കഴിഞ്ഞ 18ന് രാത്രി 10 മണിക്ക് ശേഷമാണ് മോഷ്ടാക്കള്‍ വീട്ടിലെത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.