കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. മരിച്ചത് മൊയ്തീന്‍ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന

മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ മാതാവാണ് മരിച്ച ഫാത്തിമത്ത് നസ്ബീന.

New Update
fathima

കാസര്‍കോട്: കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. ഉപ്പള സോങ്കാലില്‍ കൊടങ്കൈ റോഡിലെ മൊയ്തീന്‍ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീനയാണ് (25) മരിച്ചത്.

Advertisment

വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

വീട്ടുകാര്‍ ഇടപെട്ട് ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

Advertisment