വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ പിണങ്ങി വീടുവിട്ടിറങ്ങി; വര്‍ക്കലയില്‍ കടലില്‍ ചാടിയ 14കാരി മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

ഒരുപെണ്‍കുട്ടിയുടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയുടെ മൃതദേഹമാണ് കരയില്‍ അടിഞ്ഞത്. മറ്റേ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
kerala police1

കൊല്ലം: വര്‍ക്കലയില്‍ കടലില്‍ ഇറങ്ങിയ വിദ്യാര്‍ഥിനി മരിച്ചു. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന മറ്റൊരുകുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

Advertisment

രണ്ട് കുട്ടികള്‍ കടലിലേക്ക് ഇറങ്ങിപ്പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇവര്‍ കടലില്‍ അകപ്പെട്ടു.

ഒരുപെണ്‍കുട്ടിയുടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയുടെ മൃതദേഹമാണ് കരയില്‍ അടിഞ്ഞത്. മറ്റേ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.

കുട്ടി വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതാണ് പിണങ്ങിയിറങ്ങാന്‍ കാരണമെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

Advertisment