Advertisment

ശക്തികുളങ്ങരയിൽ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

മേവറത്ത് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലണ്ടന്‍ പാര്‍ലമെന്റില്‍ ഷെഫ് ആയി ജോലിചെയ്തുവരികയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
justus j abro

കൊല്ലം : ശക്തികുളങ്ങരയില്‍ ബൈക്ക് കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാവനാട് മുക്കാട് സഹനയിൽ ജെറോം അബ്രോയുടെയും സൂസി അബ്രോയുടെയും മകൻ ജസ്റ്റസ് ജെ അബ്രോ (33) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 11.45ന് ശക്തികുളങ്ങരയിലേക്ക് ബൈക്കിൽ പോകവേ എതിരെ വന്ന ലോഫ്‌ളോർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മേവറത്ത് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലണ്ടന്‍ പാര്‍ലമെന്റില്‍ ഷെഫ് ആയി ജോലിചെയ്തുവരികയായിരുന്നു.

ജനുവരിയിലാണ് വിവാഹത്തിനുവേണ്ടി നാട്ടിലെത്തിയത്. അടുത്തമാസം തിരിച്ചുപോകാനിരിക്കുകയായിരുന്നു.  ഭാര്യ: എയ്ഞ്ചൽ ആന്റണി. സഹോദരൻ: ബെയ്‌സിൽ ജെ അബ്രോ. 

Advertisment