എസ്എഫ്‌ഐയെ ചൊല്ലി സിപിഎം-സിപിഐ തര്‍ക്കം മുറുകുന്നതിനിടെ എഐഎസ്എഫില്‍ കൂട്ടരാജി; സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന വിട്ടവര്‍ എസ്എഫ്‌ഐയില്‍

കൊല്ലത്ത് എഐഎസ്എഫില്‍ കൂട്ടരാജി. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന വിട്ട പത്തോളം പേര്‍ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയില്‍ ചേര്‍ന്നു

New Update
aisf sfi kollam

കൊല്ലത്ത്: കൊല്ലത്ത് എഐഎസ്എഫില്‍ കൂട്ടരാജി. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന വിട്ട പത്തോളം പേര്‍ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയില്‍ ചേര്‍ന്നു. എസ്.എഫ്.ഐയെച്ചൊല്ലി സി.പി.എമ്മും സി.പി.ഐയും തര്‍ക്കം തുടരവെയാണ് എഐഎസ്എഫില്‍ കൂട്ടരാജി.

Advertisment

എ.ഐ.എസ്.എഫ്. ശൂരനാട് മണ്ഡലം സെക്രട്ടറി പ്രിയദര്‍ശന്‍, എ.ഐ.എസ്.എഫ്. കൊല്ലം സിറ്റി മണ്ഡലം സെക്രട്ടറി നിയാസ്, എ.ഐ.എസ്.എഫ്. കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയംഗം സുമിന്‍ തുടങ്ങിയവരാണ് എസ്എഫ്‌ഐയില്‍ ചേര്‍ന്നത്.

എ.ഐ.എസ്.എഫിന്റെ വിദ്യാര്‍ഥിവിരുദ്ധ നിലപാടുകളും കപട ഇടതുപക്ഷവാദത്തിനും എതിരായി നിലകൊള്ളുന്നതിനാലും കാംപസില്‍ ബോധപൂര്‍വ്വം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനാലുമാണ് എസ്.എഫ്.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇവര്‍ തയ്യാറായതെന്ന് എസ്.എഫ്.ഐ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Advertisment