‘കേരളം നിയമസംഹിതയില്ലാത്ത സംസ്ഥാനം, ദൂരെ നിന്ന് കരിങ്കൊടി കാണിക്കുന്നതിലല്ല പ്രശ്നം, തന്റെ കാറിൽ അടിക്കാൻ ശ്രമിച്ചു; പ്രതിഷേധത്തിന് പിന്നിൽ മുഖ്യമന്ത്രി’; ഗവർണർ

New Update
arif776733

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. ദൂരെ നിന്ന് കരിങ്കൊടി കാണിക്കുന്നതിലല്ല പ്രശ്നം. തന്റെ കാറിൽ അടിക്കാൻ ശ്രമിച്ചു.

Advertisment

മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു. എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ സമരം അവസാനിപ്പിച്ചു.

എഫ്‌ഐആറിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷമാണ് രണ്ടുമണിക്കൂര്‍ നേരം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസംഹിതയില്ലാത്ത സംസ്ഥാനമാണ് കേരളം. നിയമവാഴ്ചയുടെ തകർച്ച വച്ചുപൊറുപ്പിക്കില്ല. പ്രതിഷേധത്തിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നും പ്രതിഷേധക്കാർ കൂലിക്കെടുത്തവരാണെന്നും ഗവർണർ പറഞ്ഞു.

Advertisment