New Update
/sathyam/media/media_files/dutDcdnLo42AnlE53xUr.jpg)
കൊല്ലം: കടയ്ക്കലില്‍ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിമൂന്ന് വയസ്സുകാരിയുടെ നഗ്‌നചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ നാല്‍പ്പതുകാരന്‍ പിടിയില്‍. ചേര്‍ത്തല സ്വദേശി വിനോദാണ് അറസ്റ്റിലായത്.
Advertisment
വിനോദ് ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ടത് രണ്ടാഴ്ച മുമ്പ്. കുട്ടിയുടെ വാട്ട്‌സാപ്പിലേക്ക് നഗ്‌നചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും അയച്ചു കൊടുത്തു. വീഡിയോ കോള്‍ വഴി സ്വന്തം നഗ്‌നദൃശ്യം കുട്ടിയെ കാണിച്ചു. തുടര്‍ച്ചയായുള്ള ചാറ്റിംഗിനിടെ കുട്ടിയുടെ നഗ്‌ന ചിത്രം തരപ്പെടുത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തെന്നാണ് കേസ്.
മാതാപിതാക്കള്‍ കടയ്ക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോക്‌സോ കേസെടുത്ത് പ്രതിയെ മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്.