Advertisment

'ഇന്ത്യ' സഖ്യത്തിന്റെ ആശയാടിത്തറ വിസ്മരിച്ചാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നത്; രാഹുല്‍ കുറച്ചുകൂടി രാഷ്ട്രീയപക്വത കാണിക്കണം. ആരാണ് ബന്ധു, ആരാണ് ശത്രു എന്നിവ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം; ബിജെപി ഭക്തിയുള്ള നേതാക്കളാണ് കോണ്‍ഗ്രസില്‍ ചിലരെന്ന് ബിനോയ് വിശ്വം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൂക്കുമന്ത്രിസഭ വന്നാല്‍, കോണ്‍ഗ്രസ് എംപിമാര്‍ ബിജെപിക്കൊപ്പം പോകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നതെല്ലാം പെയ്ഡ് സര്‍വേകളാണ് എന്നും അദ്ദേഹം

New Update
binoyUntitled

കൊല്ലം: രാ​ഹുൽ ​ഗാന്ധിക്കെതിരെ രൂ​ക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യ സഖ്യത്തിന്റെ ആശയാടിത്തറ വിസ്മരിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

Advertisment

'രാഹുല്‍ കുറച്ചുകൂടി രാഷ്ട്രീയപക്വത കാണിക്കണം. ആരാണ് ബന്ധു, ആരാണ് ശത്രു എന്നിവ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാൻ രാഹുൽ ശ്രദ്ധിക്കണം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളാണ് അദ്ദേഹത്തെക്കൊണ്ട് ഈ വേഷം കെട്ടിക്കുന്നത്.

ബിജെപി ഭക്തിയുള്ള നേതാക്കളാണ് കോണ്‍ഗ്രസില്‍ ചിലരെന്നും ബിനോയ് വിശ്വം പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൂക്കുമന്ത്രിസഭ വന്നാല്‍, കോണ്‍ഗ്രസ് എംപിമാര്‍ ബിജെപിക്കൊപ്പം പോകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നതെല്ലാം പെയ്ഡ് സര്‍വേകളാണ് എന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ല. ആരൊക്കയോ മനപ്പൂർവ്വം തയ്യാറാക്കിയ സംഭവമാണ് അതെന്നും ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Advertisment