Advertisment

കേരളത്തിലെ എംപിമാര്‍ കേരളത്തെ ദ്രോഹിക്കുന്ന ബിജെപി നിലപാടുകള്‍ക്കൊപ്പം; വീണ്ടും ബിജെപി അധികാരത്തില്‍ വരാതിരിക്കുക എന്ന ജനവികാരത്തിനൊപ്പമാണ് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി

കേന്ദ്രത്തിന് സമ്പന്നരെ അതിസമ്പന്നരാക്കുന്ന നയമാണുള്ളത്. കേരളത്തില്‍ 2025 നവംബര്‍ ഒന്നാകുമ്പോഴേക്കും ഒരു കുടുംബം പോലും ദരിദ്രാവസ്ഥയില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

New Update
speak pinarayi.jpg

കൊല്ലം: വീണ്ടും ബിജെപി അധികാരത്തില്‍ വരാതിരിക്കുക എന്ന ജനവികാരത്തിനൊപ്പമാണ് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വിഭാഗം ആളുകള്‍ക്ക് മാത്രമേ രാജ്യത്ത് ആശ്വാസമുള്ള അതും കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം.

Advertisment

കേന്ദ്രത്തിന് സമ്പന്നരെ അതിസമ്പന്നരാക്കുന്ന നയമാണുള്ളത്. കേരളത്തില്‍ 2025 നവംബര്‍ ഒന്നാകുമ്പോഴേക്കും ഒരു കുടുംബം പോലും ദരിദ്രാവസ്ഥയില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് എല്‍ഡിഎഫ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം.

ലോകത്ത് എറ്റവും കൂടുതല്‍ ദാരിദ്ര്യമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയില്‍ ഏറ്റവും കുറവ് ദരിദ്രര്‍ ഉള്ളത് കേരളത്തിലാണ്. 2025 നവംബര്‍ ആകുമ്പോഴേക്കും ദരിദ്ര്യര്‍ ഇല്ലാത്ത സംസ്ഥാനമാകും കേരളം.

കേരളം 1600 രൂപ വീതം പെന്‍ഷന്‍ 60 ലക്ഷം പേര്‍ക്ക് നല്‍കുന്നുണ്ട്. 1600ലും കൂട്ടാനാണ് കേരളം ശ്രമിക്കുന്നത്. ഇതിനെയും തടയിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളം തകരണം എന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്.

കേരളത്തിന് അര്‍ഹതപ്പെട്ടത് കേന്ദ്രം നിഷേധിക്കുന്നു. കേരളത്തെ ദ്രോഹിക്കുന്ന ബിജെപി നിലപാടുകള്‍ക്കൊപ്പം ആയിരുന്നു കേരളത്തിന്റെ യുഡിഎഫ് എംപിമാര്‍. കേരളത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇവര്‍ മൗനം പാലിച്ചു. 107,500 കോടി രൂപ കേരളത്തിന് കിട്ടേണ്ട പണം കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

 

Advertisment