Advertisment

അയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഒരു മണ്ടനായതു കൊണ്ടാണ്; പത്തുലക്ഷം രൂപയ്ക്കു വേണ്ടി കുട്ടിയെ തട്ടിക്കൊണ്ടു പോകേണ്ട കാര്യമില്ലായിരുന്നു: സ്വബോധത്തോടു കൂടിയിരുന്നാലോചിച്ച് ബുദ്ധിപരമായി ചിന്തിച്ചിരുന്നെങ്കിൽ ആ കടം വീട്ടാമായിരുന്നു; പോംവഴി പറഞ്ഞ് കെബി ഗണേഷ് കുമാർ

New Update
66666

കൊല്ലം: പത്തുലക്ഷം രൂപയുടെ കടം തീർക്കാൻ കുട്ടിയെ തട്ടിക്കൊണ്ടു പോയ നടപടിയെ പരിഹസിച്ച് കെബി ഗണേഷ് കുമാർ എംഎൽഎ. സ്വബോധത്തോടു കൂടിയിരുന്നാലോചിച്ച് ബുദ്ധിപരമായി ചിന്തിച്ചിരുന്നെങ്കിൽ ആ കടം വീട്ടാമായിരുന്നു എന്നും ഇപ്പോൾ പ്രതികൾ സർക്കാർ ചിലവിൽ `സുഖസൗകര്യങ്ങൾ അനുഭവിക്കുകയാണെന്നും ഗണേഷ് കുമാർ പരിഹസിച്ചു.

Advertisment

`ഞാനെപ്പോഴും പറയാറുള്ളൊരു കാര്യമുണ്ട്. കടം വന്നാൽ അത് വീട്ടാനുള്ള വഴിയും കാണും. സ്വബോധത്തോടു കൂടിയിരുന്നാലോചിച്ച് ബുദ്ധിപരമായി ചിന്തിച്ചാൽ ആ കടം വീട്ടാൻ കഴിയും. അതല്ലാതെ ആറു വയസ്സുകാരി കുട്ടികൾ തട്ടിക്കൊണ്ടു പോയല്ല കടം വീട്ടേണ്ടത്. അയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഒരു മണ്ടനായതുകൊണ്ടാണ്.

ഇത്തരം സാഹചര്യത്തിൽ ബുദ്ധിയുള്ളവർ ഇരുന്നാലോചിക്കും. അതല്ലാതെ ഉറക്കഗുളിക കഴിച്ചു ഉറങ്ങിയിട്ടും മദ്യപിച്ചു മയക്കുമരുന്ന് ഉപയോഗിച്ചു സ്വബോധമില്ലാതെ കിടന്നിട്ടും കാര്യമില്ല. ഉണർന്നിരിക്കണം, ഉണർന്നിരുന്ന് ചിന്തിക്കണം, ഉണർന്നിരുന്ന് ചിന്തിച്ച് പലപല ആശയങ്ങൾ നോക്കണം´- പത്തനാപുരം മർച്ചൻ്റ്സ് അസോസിയേഷൻ്റെ യോഗത്തിൽ സംസാരിക്കവേ ഗണേഷ് കുമാർ പറഞ്ഞു. 

അതേസമയം ആശയങ്ങൾ നോക്കുമ്പോൾ അത് ക്രിമിനൽ ആശയങ്ങൾ ആയിരിക്കരുത് നോക്കേണ്ടതെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. കൊട്ടാരക്കരയിൽ വച്ച് ഇന്ന് കുറച്ചു മാധ്യമ സുഹൃത്തുക്കൾ ഈ സംഭവത്തെ പറ്റി എന്നോട് ചോദിച്ചായിരുന്നു.

ആ സമയത്ത് ഞാൻ അവരോട് പറഞ്ഞൊരു കാര്യമുണ്ട്. 10 ലക്ഷം രൂപയ്ക്ക് കുട്ടിയെ തട്ടിക്കൊണ്ടു പോകേണ്ട ആവശ്യം അവനില്ലായിരുന്നു. അവൻ്റെ വീട്ടിൽ അഞ്ചു കന്നുകാലികളുണ്ടെന്ന് പറഞ്ഞിരുന്നു. ആ കന്നുകാലികളെയും വിറ്റ് രണ്ട് കാറും കൂടി വിറ്റിരുന്നെങ്കിൽ 15 ലക്ഷം രൂപയ്ക്ക് മുകളിൽ ലഭിക്കുമായിരുന്നു. വീട്ടിൽ നായ്ക്കളുമുണ്ടെന്ന് കേട്ടിരുന്നു. എന്നാൽ റോഡിൽ കിടക്കുന്ന നായ്ക്കൾ ആയതുകൊണ്ട് അതിനെ ആരും ഏറ്റെടുക്കാൻ തയ്യാറാകില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. 

ഇത്രയും ബുദ്ധിമുട്ടേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. രണ്ടു കാറുകളുമങ്ങ് വിൽക്കുക. അഞ്ചു പശുക്കളെയും വിൽക്കുക. പത്തുലക്ഷം രൂപ സുഖമായി കണ്ടെത്താം. ഇനിയതല്ല, അതിൽ കൂടുതലാണ് വേണ്ടതെങ്കിൽ മൂന്നര ഏക്കർ സ്ഥലവും രണ്ടു വീടും അയാളുടെ പേരിലുണ്ടായിരുന്നു. അത് വില്പന നടത്തി ആ കടം പരിഹരിക്കാമായിരുന്നു.

വലിയവീട്ടിൽ താമസിച്ചില്ലെന്നു വച്ച് കഴുത്ത് വെട്ടിക്കൊണ്ട് പോകില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ആ വലിയ വീടു വില്പന നടത്തുന്ന ഒരു ചെറിയ വീട്ടിൽ താമസിച്ചാൽ മതിയായിരുന്നു. ഇപ്പോൾ കൂടുതൽ സൗകര്യമായി. സ്ഥലവും പശുവിനെയും വിൽക്കാതെ തന്നെ കഴിഞ്ഞ ദിവസം മുതൽ സർക്കാർ ചെലവിലാണ് അദ്ദേഹം ജീവിക്കുന്നത്.

മൂന്നു നേരം ആഹാരം, ചികിത്സ അങ്ങനെ എല്ലാം `സുഖസൗകര്യ´ങ്ങളുമുണ്ടെന്നും മണേഷ് കുമാർ പറഞ്ഞു. അതുമൊരു ബുദ്ധിയായിരുന്നു എന്ന് വേണം മനസ്സിലാക്കാനെന്നും ഗണേഷ് കുമാർ പറഞ്ഞു. 

Advertisment