New Update
/sathyam/media/media_files/qXP9VLd9gM2NxEOgogvQ.png)
കൊല്ലം: വിദ്യാസമ്പന്നമായ കൊച്ചുകേരളത്തില്‍ അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് തുടരാന്‍ അവകാശമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
Advertisment
അന്വേഷണ ഏജന്‍സികള്‍ ഒന്നും മുഖ്യമന്ത്രിക്കെതിരായ നടപടിയെടുക്കില്ല. ബിജെപിയുമായി ബന്ധപ്പെട്ടാണ് ഈ ആരോപണം കിടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ തൂക്കി നോക്കുമ്പോള്‍ ഒരു ഭാഗത്ത് ബിജെപിയും മറുഭാഗത്ത് ഇടതുപക്ഷവുമാണ്.
എന്ത് തീരുമാനമെടുക്കുമെന്ന ആശങ്കയും സംശയവും ഉദ്യോഗസ്ഥര്‍ക്കുമുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സയാമീസ് ഇരട്ടകളെന്നും സുധാകരൻ പരിഹസിച്ചു.
തിരഞ്ഞെടുപ്പ് അടുത്തതോടെ സയാമീസ് ഇരട്ടകളെ പോലെ പെരുമാറുന്ന രണ്ട് നേതാക്കളെ കേരളം കണ്ട് അത്ഭുതം കൂറുകയാണെന്നും അദ്ദേഹം പറഞ്ഞു.