ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 13കാരിയുടെ നഗ്‌നചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; രണ്ട് കുട്ടികളുടെ പിതാവായ 40കാരൻ അറസ്റ്റിൽ

New Update
arrest-5ccccccc.jpg

കൊല്ലം കടയ്ക്കലില്‍ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിമൂന്ന് വയസ്സുകാരിയുടെ നഗ്‌നചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ നാല്‍പ്പതുകാരന്‍ പിടിയില്‍. ചേര്‍ത്തല സ്വദേശി വിനോദാണ് അറസ്റ്റിലായത്.

Advertisment

വിനോദ് ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ടത് രണ്ടാഴ്ച മുമ്പ്. കുട്ടിയുടെ വാട്ട്‌സാപ്പിലേക്ക് നഗ്‌നചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും അയച്ചു കൊടുത്തു. വീഡിയോ കോള്‍ വഴി സ്വന്തം നഗ്‌നദൃശ്യം കുട്ടിയെ കാണിച്ചു. തുടര്‍ച്ചയായുള്ള ചാറ്റിംഗിനിടെ കുട്ടിയുടെ നഗ്‌ന ചിത്രം തരപ്പെടുത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തെന്നാണ് കേസ്.

കുട്ടി കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിക്കുന്നതും പഠനത്തില്‍ പിന്നോട്ട് പോയതും ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഫോണില്‍ നഗ്‌ന ചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും കണ്ടെത്തുകയായിരുന്നു. ഇതെല്ലാം കുട്ടിക്ക് അയച്ചുകൊടുത്തതും കുട്ടി അയച്ചിരിക്കുന്നതും വിനോദിനാണന്ന് മനസിലാക്കിയ മാതാപിതാക്കള്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി.

പോക്‌സോ കേസെടുത്ത പൊലീസ് പ്രതിയെ മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തു. മരപ്പണിക്കാരനായ വിനോദ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്.

Advertisment