മൂന്ന് നിലകളിലായി 15000 ചതുരശ്ര അടിയിൽ ലോകോത്തര ബ്രാൻഡുകളുടെ 20000 ത്തിലേറെ എണ്ണം ഉത്പന്നങ്ങൾ. കൊട്ടാരക്കരയിൽ കൊട്ടാര സാദൃശ്യമായ ഷോറുമൊരുക്കി ഓക്സിജൻ ഡിജിറ്റൽ. പരസ്യച്ചിലവിൽ നിന്നും ബജറ്റ് നീക്കിവച്ച് ഉപഭോക്താക്കൾക്ക് നേരിട്ട് കിടിലൻ ഓഫറുകൾ ഒരുക്കി മെഗാ സെയിലും. ഓണം വിപണിയിലെ വ്യത്യസ്തമായ കാഴ്ചകൾ ഇങ്ങനെ

New Update
oxygen kottarakkara inauguration-2

കൊല്ലം: കൊട്ടാരക്കരയ്ക്ക് മെഗാ വിപണിയുടെ തിലകം ചാർത്തി ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിന്റെ പുതിയ ഷോറൂം കൊട്ടാരക്കരയിൽ പ്രവർത്തനം തുടങ്ങി. ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ പുതിയ ഷോറൂം നാടിനു സമർപ്പിച്ചു. നഗരസഭാ ചെയർമാൻ എസ്.ആർ രമേശ്, വൈസ് ചെയർപേഴ്‌സൺ വനജ രാജീവ്, ജില്ലാ പോലീസ് മേധാവി എം.എൽ സുനിൽ, ഓക്സിജൻ സിഇഓ ഷിജോ കെ തോമസ് എന്നിവർ സന്നിഹിതരായിരുന്നു. 

Advertisment

മൂന്ന് നിലകളിലായി 15000 ചതുരശ്ര അടിയിൽ ലോകോത്തര ബ്രാൻഡുകളുടെ അതിവിപുലമായ ശേഖരം ഒരുക്കിയാണ് ഓക്സിജൻ ഡിജിറ്റൽ മെഗാ ഷോറൂം കൊട്ടാരക്കര എം സി റോഡിൽ സജ്ജമാക്കിയിരിക്കുന്നത്. ജങ്ഷന്റെ തിരക്കിൽ നിന്നും മാറി തിരുവനന്തപുരം റോഡിൽ തന്നെ എം സി റോഡിന്റെ ഓരം ചേർന്നാണ് ഓക്സിജൻ ഡിജിറ്റലിന്റെ പുതിയ ഷോറൂം.

oxygen digiral kottarakkara inauguration

വിലയോ .. കിടിലൻ !

ഉത്‌ഘാടനത്തോടനുബന്ധിച്ചു ഓക്സിജൻ ഷോറൂമുകളിൽ നിലവിലുള്ള ആർപ്പോ ഓണം മെഗാ സെയിലിനു പുറമെ കിടിലൻ ഉത്‌ഘാടന ഓഫറുകളാണ് ഓക്സിജൻ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രാൻഡ് സ്മാർട്ട് ഫോണുകൾക്ക് 20 ശതമാനം വിലക്കിഴിവും തെരെഞ്ഞെടുത്ത മോഡലുകൾക്ക് 3500 രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകളുമാണ് ഓഫർ. 6990 രൂപ മുതൽ സ്മാർട്ട് ഫോണുകൾക്ക് വില ആരംഭിക്കും. 999 രൂപ മുതൽ ഇഎംഐയും ലഭ്യമാണ്.  

ബ്രാൻഡ് എയർ കണ്ടീഷണറുകൾക്ക് 45 ശതമാനം വരെയാണ് വിലക്കുറവ്. ഒപ്പം ഉറപ്പായ സമ്മാനങ്ങളും നൽകുന്നു. 1999 രൂപ മുതൽ എസികൾക്ക് ഇഎംഐ സൗകര്യവും ലഭ്യമാണ്. 1.3 ടൺ 3 സ്റ്റാർ ബ്രാൻഡ് ഇൻവെർട്ടർ എസികൾക്ക് 23990 രൂപ മുതൽ കിടിലൻ വിലയിൽ ലഭ്യമാണ്. 21990 രൂപ മുതൽ ലാപ്ടോപ്പുകൾ ലഭ്യമാണ്. 

ലാപ്ടോപ്പുകൾക്ക് 30 ശതമാനമാണ് വിലക്കുറവ്. എൽ ഇ ഡി ടിവികൾ ആണെങ്കിൽ 70 ശതമാനം വിലക്കുറവിൽ 5990 രൂപ വില മുതൽ ലഭ്യമാണ്. 1999 രൂപയ്ക്ക് പ്രിന്റ് - കോപ്പി - സ്കാൻ സഹിതം ഓൾ ഇൻ വൺ പ്രിന്ററുകൾ ലഭിക്കുന്നു എന്നതാണ് ഓഫർ വിപണിയിലെ മറ്റൊരു ആകർഷണം. സെപ്തംബർ 5 വരെ ഈ ഓഫറുകൾ തുടരും.

ഓൾ ഇൻ വൺ ഡെസ്ക് ടോപ്പുകൾ 33999 രൂപയ്ക്കു ലഭിക്കും. 2392 രൂപ മുതൽ ഇഎംഐ സൗകര്യവും ലഭിക്കും. ഉത്‌ഘാടനത്തോട് അനുബന്ധിച്ചും വിപണി പിടിക്കുന്നതിനുമായി പരസ്യങ്ങൾക്ക് ചിലവാക്കുന്ന പണംകൂടി കണക്കിലാക്കി ഉപഭോക്താക്കൾക്ക് നേരിട്ട് വിലക്കുറവ് നൽകുന്ന വിധമാണ് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സി ഇ ഓ ഷിജോ കെ തോമസ് പറഞ്ഞു. 

oxygen kottarakkara inauguration

കൊട്ടാരക്കരയിൽ കൊട്ടാര സാദൃശ്യം 

കൊട്ടാരങ്ങളുടെ കരയെന്നാണ് അറിയപ്പെടുന്നതെങ്കിലും കൊട്ടാര സദൃശ്യങ്ങളായ ഷോറൂമുകൾക്കായി കൊട്ടാരക്കരക്കാർക്ക് ചിലപ്പോഴെങ്കിലും സമീപ നഗരങ്ങളായ അടൂരിലേയ്ക്കും കൊല്ലത്തേയ്ക്കും ഒക്കെ യാത്ര ചെയ്യേണ്ടി വരുമായിരുന്നു. ഓക്സിജൻ ഉൾപ്പെടെയുള്ള മെഗാ ഷോറൂമുകൾ എത്തിയതോടെ കൊട്ടാരക്കരയുടെ വിപണി സ്വപ്‌നങ്ങൾ തന്നെ മാറുകയാണ്.

ലോകത്തിലെ ഏറ്റവും മുന്തിയ ബ്രാൻഡുകളുടെ മാത്രമായി 20000 ത്തിലേറെ എണ്ണം ഉത്പന്നങ്ങൾ അണിനിരത്തിയുള്ള മെഗാ ഷോറൂമാണ് ഓക്സിജൻ ഒരുക്കിയിരിക്കുന്നത്. ലാപ്ടോപ്പ്, മൊബൈൽ, എസി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, സ്മാർട്ട് വാച്ചുകൾ എന്ന് തുടങ്ങി ഇലക്ട്രോണിക്സ് മേഖലയിലെ മുഴുവൻ ഉത്പന്നങ്ങളും അവയുടെ അസസറീസും ഓക്സിജനിൽ ലഭ്യമായിരിക്കും.

Advertisment