Advertisment

ഫുട്‌ബോള്‍ കളിക്കിടെ വൈദ്യുതാഘാതമേറ്റു; കൊല്ലത്ത് പതിനഞ്ചുകാരന് ദാരുണാന്ത്യം

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ  കേരളപുരം സെന്റ് വിൻസന്റ് സ്‌കൂൾ മൈതാനിയിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് സംഭവം. മതിലിനുപുറത്ത് തെറിച്ചുപോയ ഫുട്ബോൾ എടുക്കാനായി പോയപ്പോഴാണ് വൈദ്യുതി തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റത്. 

New Update
arfan kundara

കൊല്ലം: കുണ്ടറയില്‍ വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റു 15 വയസ്സുകാരന്‍ മരിച്ചു.  മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിസാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ എം.എസ്. അര്‍ഫാന്‍ (15) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ  കേരളപുരം സെന്റ് വിൻസന്റ് സ്‌കൂൾ മൈതാനിയിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് സംഭവം. മതിലിനുപുറത്ത് തെറിച്ചുപോയ ഫുട്ബോൾ എടുക്കാനായി പോയപ്പോഴാണ് വൈദ്യുതി തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റത്. 

കേരളപുരം സെന്‍ വിന്‍സന്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് എം.എസ്. അര്‍ഫാന്‍. അമ്മ ഹാംലത്ത്. സഹോദരങ്ങള്‍ ആസിഫ, ആഫിറ. ഖബറടക്കം വെള്ളിയാഴ്ച. 

Advertisment