New Update
/sathyam/media/media_files/4ts0CIARAUAix8o1RQRa.jpg)
കൊല്ലം: കൊല്ലത്ത് കശുവണ്ടി ഫാക്ടറി ജീവനക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു. ചിറ്റുമല ഓണമ്പലത്താണ് സംഭവം. ഓണംബലം സെന്‍റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) ആണ് മരിച്ചത്.
Advertisment
സമീപത്തെ കടയിൽനിന്നു ചായ കുടിച്ച ശേഷം തിരിച്ചു ഫാക്ടറിയിലേക്കു കയറി ഗേറ്റ് അടയ്ക്കുന്നതിനിടെ തുളസീധരന് മിന്നലേൽക്കുകയായിരുന്നു. മ​റ്റൊരു കശുവണ്ടി ഫാക്ടറി ജീവനക്കാരിക്കും പൊള്ളലേറ്റു .കിഴക്കേക്കല്ലട മുട്ടം ഓടവിള ചരുവിൽ വീട്ടിൽ പ്രസന്നകുമാരി (54) ക്കാണ് പരിക്കേറ്റത്.