New Update
/sathyam/media/media_files/DyqN3uq5dKLTWcztuRQ4.jpg)
കൊല്ലം: പരവൂരില്‍ മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശശിയാണ് മരിച്ചത്. മകൻ ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടില്‍ എത്തിയ ശരത്ത് അച്ഛന്‍ ശശിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
Advertisment
ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കേളേജിലേക്ക് റെഫർ ചെയ്തെങ്കിലും വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോയി. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു.