Advertisment

സ്വീകരണം നൽകുന്നതിനിടെ കൂർത്ത വസ്തു കണ്ണിൽ കൊണ്ടു; ഡോക്ടർ വിശ്രമം ആവശ്യപ്പെട്ടിട്ടും പ്രചാരണ പരിപാടികള്‍ക്ക് എത്തി കൃഷ്ണകുമാര്‍

കുണ്ടറ മുളവന ചന്തമുക്കിലെ സ്വീകരണത്തിനിടെയാണ് കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റത്. ഉടൻ തന്നെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി.

New Update
krishna kumar Untitledc.jpg

കുണ്ടറ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറിനു പരുക്കേറ്റു. കുണ്ടറ മുളവന ചന്തമുക്കിലെ സ്വീകരണത്തിനിടെയാണ് കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റത്. ഉടൻ തന്നെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി.

സ്വീകരണം നൽകുന്നതിനിടെ കൂർത്ത വസ്തു കണ്ണിൽ കൊണ്ടാണ് കൃഷ്ണകുമാറിന് പരുക്കേറ്റതെന്ന് എൻഡിഎ നേതാക്കൾ അറിയിച്ചു. ഡോക്ടർ വിശ്രമം ആവശ്യപ്പെട്ടെങ്കിലും കൃഷ്ണകുമാർ വീണ്ടും പ്രചാരണ പരിപാടികൾക്ക് എത്തുകയായിരുന്നു.

കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് കൃഷ്ണകുമാർ. യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനും എൽഡിഎഫിന്റെ എം.മുകേഷുമാണ് കൃഷ്ണകുമാറിന്റെ എതിരാളികൾ.

Advertisment