സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

സമീപത്തെ ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് പുലർച്ചെ അഞ്ചുമണിക്ക് മൃതദേഹം കണ്ടത്. ഇടതു കൈയിൽ മുറിഞ്ഞു ചോര വാർന്ന പാട് ഉണ്ട്. ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
kollam Untitled4223.jpg

കൊല്ലം: പത്തനാപുരം വിളക്കുടിയിൽ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിളക്കുടി സെക്ഷൻ ഓഫീസിലെ ലൈൻമാനായ അഞ്ചാലുമൂട് സ്വദേശി രഘുവാണ് (56) മരിച്ചത്. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റർ മുറിയ്ക്ക് മുൻപിലാണ് മൃതദേഹം കണ്ടത്.

Advertisment

അടുത്ത ദിവസം സർവീസിൽ നിന്ന് ഇദ്ദേഹം വിരാമിക്കാനിരിക്കുമ്പോഴാണ് സംഭവം. കഴിഞ്ഞദിവസം രാത്രിയിലും അദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.

സമീപത്തെ ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് പുലർച്ചെ അഞ്ചുമണിക്ക് മൃതദേഹം കണ്ടത്. ഇടതു കൈയിൽ മുറിഞ്ഞു ചോര വാർന്ന പാട് ഉണ്ട്. ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

Advertisment