Advertisment

കൊല്ലം മണ്ഡലം ശരിപക്ഷത്തിനൊപ്പം; ആ ശരിപക്ഷത്തെ ഇടതുപക്ഷം എന്ന് വിളിക്കാം; കഴിഞ്ഞ തവണ പ്രധാനമന്ത്രി സ്ഥാനാർത്ഥി കേരളത്തിൽ നിന്ന് മത്സരിച്ചപ്പോൾ ഒരു ഫാൾസ് ട്രെൻഡ് വന്നു; അതിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി കേരളത്തിൽ ജനങ്ങൾ പശ്ചാത്തപിക്കുകയും തലതാഴ്ത്തിയിരിക്കുകയുമാണെന്ന് മുകേഷ്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
323332332

കൊല്ലം: കൊല്ലം മണ്ഡലം ശരിപക്ഷത്തിനൊപ്പമായിരിക്കുമെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയും നടനുമായ മുകേഷ്. ആ ശരിപക്ഷത്തെ ഇടതുപക്ഷം എന്ന് വിളിക്കാം.

Advertisment

കഴിഞ്ഞ തവണ പ്രധാനമന്ത്രി സ്ഥാനാർത്ഥി കേരളത്തിൽ നിന്ന് മത്സരിക്കുകയും കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാൻ സാധ്യതയുള്ള നിരവധിപേർ മത്സരിക്കുകയും ചെയ്തപ്പോൾ ഒരു ഫാൾസ് ട്രെൻഡ് വന്നു. അതിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി കേരളത്തിൽ ജനങ്ങൾ പശ്ചാത്തപിക്കുകയും തലതാഴ്ത്തിയിരിക്കുകയുമാണെന്നും മുകേഷ് പറഞ്ഞു.

മുകേഷ് എന്ന വ്യക്തി വ്യായാമത്തിന് പ്രാധാന്യം നൽകുന്നയാളാണോ എന്ന ചോദ്യത്തിന് യോഗയും വ്യായാമവും ചെയ്യുന്ന വ്യക്തിയാണ് താൻ എന്നാണ് മുകേഷിന്റെ മറുപടി. എന്നാൽ താൻ ഒരിക്കലും മസ്കുലറായ വ്യക്തിയല്ല.

താനെടുത്തതും തന്നെ തേടി വന്നതുമായ കഥാപാത്രങ്ങൾ ദുഖിതനായ ചെറുപ്പക്കാരൻ, തൊഴിൽരഹിതൻ, നിരാശനായ കാമുകൻ എന്നിങ്ങനെയാണ്. ഈ കഥാപാത്രങ്ങൾ അവസാനം നന്നാകും. കഥയിൽ പ്രയാസപ്പെട്ട ജീവിതമാണ് എന്ന് പറഞ്ഞ് മസ്കുലറായി നിൽക്കാൻ കഴിയില്ലല്ലോ എന്നും മുകേഷ് പറഞ്ഞു.

Advertisment