New Update
/sathyam/media/media_files/2025/10/23/student-death-2025-10-23-17-05-35.jpg)
കൊല്ലം: ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.കൊല്ലം ആശ്രാമം സ്വദേശിനി ഗാര്‍ഗി ദേവി ( 18 ) യാണ് കൊല്ലപ്പെട്ടത്. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ഇന്ന് രാവിലെ 9.15ഓടെയാണ് അപകടമുണ്ടായത്.
Advertisment
രാവിലെ കോളജിലേക്ക് പോകാനായി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
/filters:format(webp)/sathyam/media/media_files/LmfxyAdlyYjXArKMYjRN.jpg)
ഈ സമയം പ്ലാറ്റ്ഫോമിലേക്ക് എത്തിയ എറണാകുളം കൊല്ലം മെമു തട്ടിയാണ് അപകടം സംഭവിച്ചത്.
മെമു കടന്നുപോയപ്പോള്‍ ഹെഡ് സെറ്റ് ഉപയോഗിച്ചുകൊണ്ട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കരുനാഗപ്പള്ളി ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് കോളജിലെ രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us