Advertisment

എംജിയു - യുജിപി ഹോണേഴ്‌സ് സെമിനാർ രാമപുരം കോളജിൽ

New Update
ramapuram mar augustinos college

രാമപുരം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ബിരുദ കോഴ്‌സുകളിൽ ഈവർഷം മുതൽ നടപ്പിലാക്കുന്ന പുതിയ പാഠ്യ പദ്ധതിയായ എംജിയു - യുജിപി ഹോണേഴ്‌സ്, വിശദാംശങ്ങൾ സംബന്ധിച്ച സെമിനാർ വെള്ളിയാഴ്ച 10 മണിക്ക് രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വച്ച് നടത്തും. ബിരുദ കോഴ്‌സുകളുടെ ഘടനയിൽ വരുന്ന മാറ്റങ്ങൾ സംബന്ധിച്ച്  മനസ്സിലാക്കുന്നതിന്‌  വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഈ സെമിനാറിൽ പങ്കെടുക്കാവുന്നതാണ്.

എം ജി യുണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്‌പൻ സെമിനാർ ഉദ്‌ഘാടനം ചെയ്യും. കോളേജ് മാനേജർ റെവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. കൂടുതല്‍ വിവരങ്ങൾക്ക്: 8281257911

Advertisment