/sathyam/media/media_files/2025/09/06/cheradikavu-onam-7-2025-09-06-19-09-49.jpg)
മരങ്ങാട്ടുപിള്ളി: ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന ഓണാഘോഷത്തിന്‍റെ ഭാഗമായുള്ള കുടുംബ പൂക്കള മത്സരവും വിവിധ പരിപാടികളും മേല്‍ശാന്തി അരുണ്‍ തിരുമേനി ഉത്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/09/06/cheradikavu-onam-2025-09-06-19-10-08.jpg)
ദേവസ്വം പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍ അദ്ധ്യക്ഷനായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/09/06/cheradikavu-onam-2-2025-09-06-19-10-23.jpg)
നിരവധി കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് നടത്തിയ പൂക്കള മത്സരത്തില്‍ രാധാ കൃഷ്ണന്‍കുട്ടി കണിയപറമ്പില്‍, രശ്മി പ്രകാശ്, കെ.കെ.നാരായണന്‍ എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.
/filters:format(webp)/sathyam/media/media_files/2025/09/06/cheradikavu-onam-3-2025-09-06-19-10-40.jpg)
സിബിഎസ്ഇ 10 -ല്‍ 500 -ല്‍ 499 മാര്‍ക്ക് നേടി കേരള ടോപ്പര്‍ ആയി വിജയിച്ച ഗായത്രി എം കൊച്ചുപുരയ്ക്കല്‍, എം.ജി.യൂണിവേഴ്സിറ്റി 2023-25-ലെ എംഎസ്‌സി ബോട്ടണി പരീക്ഷയില്‍ 9-ാം സ്ഥാനം കരസ്ഥമാക്കിയ അപര്‍ണ്ണ ജോര്‍ജ് ചെട്ട്യാശ്ശേരില്‍ എന്നിവരെ യോഗം അനുമോദിച്ചു.
/filters:format(webp)/sathyam/media/media_files/2025/09/06/cheradikavu-onam-5-2025-09-06-19-11-53.jpg)
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ.എസ്.സുരേഷ്കുമാര്‍ പുരസ്ക്കാര വിതരണം നടത്തി.
വിവിധ ഓണമത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ രശ്മി പ്രകാശ്, ഓമന (കസേരകളി), മിനി സജി, സിജി (മിഠായിപെറുക്ക്), അളകനന്ദ, ആല്‍ബിന്‍ (പൊട്ടുകുത്ത്), അര്‍ജുന്‍, ആല്‍ബിന്‍, അഭിഷേക് (കലമുടയ്ക്കല്‍) എന്നിവര്‍ നേടി.
/filters:format(webp)/sathyam/media/media_files/2025/09/06/cheradikavu-onam-4-2025-09-06-19-12-08.jpg)
ആദര്‍ശിക പ്രശോഭ് ഓണസന്ദേശം നല്‍കി. അപര്‍ണ്ണ ജോര്‍ജ് ഗാനം ആലപിച്ചു.
യോഗത്തില്‍ സെക്രട്ടറി കെ.കെ സുധീഷ്, എ.എസ്.സുരേഷ്കുമാര്‍, കെ.ജയശ്രീ, ബിന്ദു സോമന്‍, കെ.കെ.നാരായണന്‍, രാധ കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഓമന സുധന്‍ സ്വാഗതവും സി.കെ.സുകുമാരി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us