മരങ്ങാട്ടുപിള്ളി വലിയതോടിന്‍റെ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കണം - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മരങ്ങാട്ടുപിള്ളി യൂണിറ്റ് സമ്മേളനം

New Update
valiya thodu

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി പുക്കാനാല്‍ ഭാഗം മുതല്‍ ആണ്ടൂര്‍ വരെയുള്ള വലിയതോട്ടില്‍ മണ്ണും ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി നികന്ന് മണ്‍കൂനകള്‍ പലേടത്തും രൂപപ്പെട്ടതിനെ തുടര്‍ന്ന് മഴക്കാലത്ത് നീരൊഴുക്കു തടസ്സപ്പെടുകയും കര കവിഞ്ഞൊഴുകി പ്രദേശത്തെ കൃഷികള്‍ നശിക്കുകയും പതിവാണ്. 

Advertisment

valiya thodu-2

ഈ സാഹചര്യത്തില്‍ തോടിന്‍റെ ആഴം വര്‍ദ്ധിപ്പിച്ച് വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കി കൃഷി സംരക്ഷിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മരങ്ങാട്ടുപിള്ളി യൂണിറ്റ് സമ്മേളനം  അധികൃതരോട് ആവശ്യപ്പെട്ടു. 

valiya thodu-3

ഇതുസംബന്ധിച്ച്  എ.എസ് ചന്ദ്രമോഹനന്‍ അവതരിപ്പിച്ച പ്രമേയം സമ്മേളനം ഐകകണേ്ഠ്യന പാസ്സാക്കി. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളെ സ്പര്‍ശിച്ചു കടന്നു പോയി മീനച്ചിലാറ്റില്‍ ചേരുന്ന ഈ പ്രധാന തോടിന്‍റെ ഇരുവശത്തും ഉടനീളം വളരുന്ന കാടും കെെതയും നീരൊഴുക്കിന് എന്നും തടസ്സമാണ്. തെളിനീരൊഴുകിയിരുന്ന തോട് അഴുക്കുചാലായി മാറുന്ന സ്ഥിതി ഒഴിവാക്കണമെന്നും പ്രമേയത്തില്‍ അഭ്യര്‍ത്ഥിച്ചു.

valiya thodu-4

കെ.വി.രാജീവിന്‍റെ അദ്ധ്യക്ഷതയില്‍ ആണ്ടൂര്‍ ദേശീയ വായനശാല ഹാളില്‍ ചേര്‍ന്ന സമ്മേളനം  പരിഷത്ത് സംസ്ഥാന കമ്മറ്റിയംഗം ജിസ്സ് ജോസഫ് ഉത്ഘാടനം ചെയ്തു. 

പുതിയ ഭാരവാഹികളായി ഡോ. പി.എന്‍. ഹരിശര്‍മ്മ (പ്രസിഡന്‍റ്), വി.സുധാമണി (വെെ. പ്രസിഡന്‍റ്), സ്മിത ശ്യാം (സെക്രട്ടറി), കെ.കെ നാരായണന്‍ (ജോ. സെക്രട്ടറി), പി.വി ഗോപാലകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment