/sathyam/media/media_files/2026/01/26/mattappallikkunnu-wellfare-association-2026-01-26-20-17-08.jpg)
പെരുവ: മറ്റപ്പള്ളിക്കുന്നു റെസിഡൻസ് വെൽഫയർ അസോസിയേഷന്റെ (എംആര്‍എ) നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും “വിശപ്പ് രഹിത പെരുവ” പദ്ധതിയുടെ രണ്ടാം വാർഷികാഘോഷവും സംഘടിപ്പിച്ചു.
അസോസിയേഷൻ പ്രസിഡന്റ് റോബർട്ട് തോട്ടുപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാണി പി. ജോസഫ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സെക്രട്ടറി എ.സി. ഫിലിപ്പ് ആക്കാംപറമ്പിൽ, ഡിക്സൻ തോമസ്, കോ-ഓർഡിനേറ്റർ ദിപു ചേരുംകുഴിയിൽ, അമൽ തങ്കൻ, കാരിക്കോട് റവ. ഫാ.ഗീവർഗീസ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകരായ പ്രിയ എൻ, ജോസൺ ജോർജ് എന്നിവർ പ്രസംഗിച്ചു.
നിർധനരായ കിടപ്പു രോഗികൾക്കു ആവശ്യമായ ഡയപ്പർ വിതരണം ചടങ്ങിന്റെ ഭാഗമായി നടന്നു. തുടർന്ന് കാരിക്കോട് റവ. ഫാ. ഗീവർഗീസ് മെമ്മോറിയൽ സ്കൂൾ എൻ. എസ്. എസ് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ദിലീപ് ചേരുംകുഴി, വിജയൻ പുന്നാപ്പള്ളിൽ, ലിജോ. പി, ജോർജ് ആക്കാംപറമ്പിൽ, റോസിലി തങ്കൻ, സുധ ബാബു, മനോജ്, കുരുവിള, വത്സ ചേരുംകുഴി, രശ്മി ദിപു, സൗമ്യ ദിലീപ്, അനുഷ രാജേഷ്, സിബി ഡിക്സൺ, ജോയ്‌സി റോബർട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us