ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിലെ 1987–89 പ്രീഡിഗ്രി കൊമേഴ്സ് വിഭാഗം വിദ്യാർത്ഥികൾ കോളേജില്‍ ഒത്തുകൂടി പൂർവവിദ്യാർത്ഥി സംഗമം നടത്തി

New Update
Alumni reunion

ഉഴവൂർ: ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിലെ 1987–89 പ്രീഡിഗ്രി കൊമേഴ്സ് വിഭാഗം പൂർവവിദ്യാർത്ഥികൾ 36 വർഷങ്ങൾക്ക് ശേഷം അവർ പഠിച്ചിറങ്ങിയ കോളേജിൽ ഒത്തുകൂടി പൂർവവിദ്യാർത്ഥി സംഗമം നടത്തി. 

Advertisment

കുടുംബാംഗങ്ങളോടൊപ്പം പങ്കെടുത്ത സംഗമം ഗുരുനാഥന്മാരെ ആദരിക്കുകയും പഴയ സൗഹൃദങ്ങൾ പുതുക്കുകയും ചെയ്ത സ്നേഹസംഗമമായി. സംഗമം കോളേജ് പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ് ഉദ്ഘാടനം ചെയ്തു. 

ഈ അവസരത്തിൽ, വിദ്യാർത്ഥികളെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ സ്മരണിക, മുൻ കോളേജ് പ്രിൻസിപ്പലും 1987–89 കാലഘട്ടത്തിൽ സീനിയർ വിദ്യാർത്ഥിയുമായിരുന്ന ഡോ. സ്റ്റീഫൻ മാത്യു പ്രകാശനം ചെയ്തു.

യോഗത്തിൽ അധ്യാപകരായ പ്രൊഫ. കെ. എ. സിറിയക്ക്, പ്രൊഫ. കെ. സി. എബ്രഹാം, പ്രൊഫ. വി. എസ്. ജോസ് എന്നിവരെ ആദരിച്ചു. തുടർന്ന് കലാപരിപാടികളും ഉച്ചഭക്ഷണവും സംഘടിപ്പിച്ചു.

ഇടയ്ക്ക് മൺമറഞ്ഞുപോയ അധ്യാപകരെയും സഹപാഠികളെയും അനുസ്മരിക്കുകയും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുകയും ചെയ്തുകൊണ്ട് സംഗമം മാതൃകാപരമായി.

Advertisment