കെഎസ്‌എസ്‌പിയു കൊഴുവനാൽ യൂണിറ്റ് വാർഷികാഘോഷം സംഘടിപ്പിച്ചു

New Update
ksspu kozhuvanal

കൊഴുവനാൽ: കെഎസ്‌എസ്‌പിയു കൊഴുവനാൽ യൂണിറ്റ് വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 

Advertisment

കൊഴുവനാൽ സി.എസ്.സി ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ. സി എൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 

കൊഴുവനാൽ സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് പി മറ്റം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ്‌എസ്‌പിയു ളാലം ബ്ലോക്ക് സെക്രട്ടറി കെജി വിശ്വനാഥൻ, ബ്ലോക്ക് സാംസ്കാരിക വേദി കൺവീനർ പി വി തങ്കപ്പണിക്കാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ്കെ എൻ വിജയകുമാർ കണ്ടത്തിൽ, വനിതാവേദി കൺവീനർ സി റ്റി പ്രസന്നകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു. 

ksspu kozhuvanal-2

ദേശീയവനിത ഗുസ്തിയിൽ 7സ്വർണം നേടിയ ഗുസ്തി ടീം കോച്ച് ബിജു കുഴുമുള്ളിൽ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സാജൻ സിറിയക് മണിയങ്ങാട്ട് എന്നിവരെ കെഎസ്‌എസ്‌പിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടിജെ എബ്രഹാം തോണക്കര പൊന്നാട അണിയിച്ച് ആദരിച്ചു. 

സർഗ്ഗ മാധുരി ബ്ലോക്ക് ജില്ലാതലങ്ങളിൽ മികച്ച പ്രകടനം നടത്തിയ പി എസ് ശശികുമാർ, തിരുവാതിര ടീം അംഗങ്ങൾ എന്നിവർക്ക് പാരിതോഷികങ്ങൾ നൽകി. 

യൂണിറ്റ് സെക്രട്ടറി ജയ്സൺ ജോസഫ് വാർഷിക റിപ്പോർട്ടും വാർഷിക വരവ് ചെലവ് കണക്ക് ട്രഷറർ വിൽസൺ ഫിലിപ്പ് ഐക്കരയും അവതരിപ്പിച്ചു . തുടർന്ന് അടുത്ത വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി.

ksspu kozhuvanal-3

ളാലം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി എ രവീന്ദ്രൻനായർ വരണാധികാരി ആയിരുന്നു. ജോയിന്റ് സെക്രട്ടറി ഫിലിപ്പ് സി ജോസഫ് ചൊള്ളമ്പുഴ സ്വാഗതവും വൈസ് പ്രസിഡന്റ് കെ എം സുദർശനൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് സ്നേഹവിരുന്നും നടത്തി. 

മുതിർന്ന അംഗങ്ങളായ പ്രൊഫ എം ജെ തോമസ് മറ്റം, കെ ജെ മത്തായി പുറ്റത്താനിയിൽ, കെ സുഭദ്രമ്മ ബാലമന്തിർ എന്നിവരെ അവരുടെ ഭവനങ്ങളിൽ എത്തി ആദരിച്ചു.

Advertisment