കേരളത്തിലെ കർഷകരോടുള്ള കേന്ദ്ര ഗവൺമെന്റ് അവഗണന അവസാനിപ്പിക്കണം - കർഷക യൂണിയൻ (എം)

New Update
kerala congress m

പാലാ: കേരളത്തിലെ കർഷകരെ പൂർണമായും അവഗണിക്കുന്ന കേന്ദ്രഗവൺമെന്റ് ബഡ്ജറ്റിന് എതിരെ കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

Advertisment

കേരളത്തിൽ കർഷകരുടെ ആശ്രയമായ റബറിന്റെ വില 250 രൂപ വർദ്ധിപ്പിക്കാത്തതിലും നെൽക്കർഷകരോടുള്ള അവഗണനയിലും യോഗം പ്രതിഷേധിച്ചു.  

ആസ്യാൻ കരാറിന്റെ പേരിൽ കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുവാൻ പുതിയ കർഷകനയം രൂപീകരിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് തയ്യാറാവാത്തതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

കർഷക യൂണിയൻ എം നിയോജകമണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളിൽ അധ്യക്ഷത വഹിച്ചു. കേരളത്തിലെ കർഷകർക്ക് ദോഷകരമായി ബാധിക്കുന്ന അമേരിക്കയുമായുള്ള വ്യാപാരക്കരാർ പുനപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറിമാരായ കെ ഭാസ്കരൻ നായർ, ടോമി തകിടിയേൽ, ഭാരവാഹികളായ തോമസ് നീലിയറ, ഷാജി കൊല്ലത്തടം, പ്രദീപ് ജോർജ്, ബന്നി കോതമ്പനാനി, അബ്രഹാം കോക്കാട്, ഫ്രാൻസിസ് ജോർജ്, കെ വി ജോസഫ്, ജോണി വടക്കേ മുളഞ്ഞാനാൽ, അബു മാത്യു, ജോർജുകുട്ടി ജേക്കബ്, പി വി ചാക്കോ, ജയ്മോൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

കേന്ദ്ര ഗവൺമെന്റ് കാർഷിക വിരുദ്ധ നയങ്ങൾക്ക് എതിരെ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു.

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല ജാഥ വിജയിപ്പിക്കുന്നതിന് കർഷക യൂണിയൻ എം പ്രവർത്തകരുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും യോഗം തീരുമാനിച്ചു.

Advertisment