കുറവിലങ്ങാട് ദേവമാതാ കോളേജിൽ മനേജമെൻ്റ് ഫെസ്റ്റ്

New Update
kuravilangad devamatha college

കുറവിലങ്ങാട്: ദേവമാതാ കോളേജിലെ പിജി കോമേഴ്‌സ് വിഭാഗം, സൗത്ത് ഇന്ത്യ ലെവൽ മാനേജ്മെന്റ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

Advertisment

“ക്യാസസ് ബെല്ലി” എന്ന ഫെസ്റ്റ് 2026 ഫെബ്രുവരി മാസം 14-ാം തിയതി ദേവ മാതാ കോളേജിൽ വച്ച് നടത്തപ്പെടുന്നു. ബെസ്റ്റ് മാനേജ്മെന്റ് ടീം, ബിസിനസ്സ് ക്വിസ്, ട്രഷർ ഹണ്ട്, ഐപിഎൽ-ഓക്ഷൻ, 3'സ് ഫുട്ബോൾ, ഇ-ഫുട്ബോൾ ടൂർണമെന്റ്, സ്പോട്ട് ഇവന്റുകൾ തുടങ്ങിയ വിവിധ തരത്തിലുള്ള മത്സരങ്ങൾ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.  

അമ്പത്തിയൊന്നായിരം രൂപയുടെ സമ്മാനങ്ങളാണ് മത്സരാർത്ഥികളെ കാത്തിരിക്കുന്നത്. കുടാതെ ഏറ്റവും മികച്ച സ്കോർ കരസ്ഥമാക്കുന്ന കോളേജിന് എവർ റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.

കൊമേഴ്സ‌് വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും ഫെസ്റ്റിൻ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് - 9539191232, 6282736260.

Advertisment