/sathyam/media/media_files/2026/02/15/7-seconds-location-2026-02-15-22-52-41.jpg)
ഉഴവൂർ: മലയാള സിനിമാ പ്രവർത്തകർ വർഷങ്ങളായി ആവശ്യപ്പെട്ട് വന്നിരുന്ന 12 മണിക്കൂർ തൊഴിൽ സമയം എന്ന ആവശ്യം ഫെഫ്ക്കാ യൂണിയനും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ കരാറിൽ ഒപ്പുവെച്ച് ധാരണ ആയതോടെ സിനിമ മേഖലയിലെ വർഷങ്ങളായി തൊഴിലാളികൾ അനുഭവിച്ച് വന്നിരുന്ന തൊഴിൽ സമയവുമായി ബന്ധപ്പെട്ട പ്രശ്നത്തിന് ഒരു പരിഹാരമായി.
ആൽഫൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജയൻ വർഗീസ് നിർമ്മിച്ച് സാബു ജയിംസ് സംവിധാനം ചെയ്യുന്ന സെവൻ സെക്കൻഡ്സ് എന്ന സിനിമയുടെ സെറ്റിൽ ഫെഫ്കയുടെ യൂണിയൻ പ്രവർത്തകർ ഷൂട്ടിംഗ് ഇടവേളയിൽ പ്രത്യേക ഒരു ചടങ്ങ് സംഘടിപ്പിച്ചുകൊണ്ട് ലഡുവും, ഈ സന്തോഷം വാർത്താക്കുറിപ്പായി ഫെഫ്ക്കാ യൂണിയൻ ഭാരവാഹികൾ ഒപ്പുവെച്ച ലഘുലേഖയും വിതരണം ചെയ്തു.
പുതിയ മാറ്റത്തെ കൈയ്യടികളുടെ പ്രവർത്തകർ സ്വാഗതം ചെയ്തു. ഡയറക്ടർ സാബു ജയിംസ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിയാസ് എം ന് ലഡു നൽകിക്കൊണ്ട് ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
സെവൻ സെക്കൻ്റ്സ് എന്ന സിനിമയുടെ സെക്കൻ്റ് ഷെഡ്യൂൾ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us