/sathyam/media/media_files/2026/02/18/text-book-distribution-2026-02-18-01-00-25.jpg)
കോട്ടയം: ജില്ലയിലെ സ്‌കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം ബുധനാഴ്ച ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ രാവിലെ 9.30ന് മുട്ടമ്പലം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ നിര്‍വഹിക്കും.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള 2026-2027 അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്.
ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഗേള്‍സ് ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ള ബുക്ക് ഹബ്ബില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പുസ്തകങ്ങള്‍ തരം തിരിക്കുന്നതും സ്‌കൂളുകളിലേക്ക് അയക്കുന്നതും.
ആദ്യഘട്ടമായി കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി അച്ചടിച്ച മൂന്ന് ലക്ഷത്തിലധികം പുസ്തകങ്ങള്‍ ബുക്ക് ഹബ്ബില്‍ എത്തിച്ചിട്ടുണ്ട്.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ് അക്കൗണ്ടസ് ഓഫീസര്‍ എസ്. ശ്രീജിത്ത്, സ്റ്റോര്‍ കീപ്പര്‍ അനുരാജ് പ്രസാദ്, സ്‌കൂള്‍ പ്രഥമാധ്യാപിക പ്രതിഭ മേരി നൈനാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us